റ്റി പി എം സഭയുടെ സീനിയർ സെന്റർ പാസ്റ്റർ സി. എൽ സാമുവേലിന്റെ (ബാബുച്ചായൻ- 73) സംസ്കാരം നാളെ

0

തിരുവല്ല : ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ സീനിയർ സെന്റർ പാസ്‌റ്ററും തിരുവല്ല സെന്ററിന്റെ ചുമതല വഹിക്കുന്ന പാസ്റ്റർ സി എൽ സാമുവേൽ (ബാബുച്ചായൻ 73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ മാർച്ച് 26 ന് രാവിലെ 9 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള റ്റി.പി.എം സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കുറ്റപുഴ സഭാ സെമിത്തേരിയിൽ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ തൃശൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തിരുവല്ല സെന്ററുകളിൽ ശുശ്രൂഷ ചെയ്തു.

1951 ൽ പൂയപ്പള്ളി അമ്പലകുന്നിൽ ജനിച്ച പാസ്റ്റർ സി എൽ സാമുവേൽ തന്റെ മാതാവിന്റെ മരണത്തെ തുടർന്ന് 1956 മുതൽ ഫെയ്‌ത്ത് ഹോമിലാണ് വളർന്നത്. 1974 ൽ ദൈവവിളി ലഭിച്ചതിനെ തുടർന്ന് എറണാകുളത്തെ വെച്ച് സുവിശേഷ വേലക്കായി ഇറങ്ങി തിരിച്ചു. പിതാവ് പരേതനായ പാസ്റ്റർ സി കെ ലൂക്കോസ്.
സഹോദരങ്ങൾ: മദർ കുഞ്ഞമ്മ ലൂക്കോസ് (റ്റി.പി.എം തൃശൂർ സെന്റർ), സി.എൽ.ജോണി (തൃശൂർ).

You might also like