ബാ​ൾ​ട്ടി​മോ​റി​ൽ ച​ര​ക്കു​ക​പ്പ​ൽ ഇ​ടി​ച്ച് പാലം തകർന്നുണ്ടായ അപകടം ; ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

0

അ​മേ​രി​ക്ക: ബാ​ൾ​ട്ടി​മോ​റി​ൽ ച​ര​ക്കു​ക​പ്പ​ൽ ഇ​ടി​ച്ച് പാ​ലം ത​ക​ർ​ന്നു​ണ്ടാ​യ ദുരന്തത്തിൽ കാ​ണാ​താ​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. നാ​ല് തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ർ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് പ​റ്റാ​പ്സ്കോ ന​ദി​യി​ൽ ചൊ​വ്വാ​ഴ്ച നി​ർ​ത്തി​വ​ച്ച തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് മേ​രി​ലാ​ൻ​ഡ് സ്റ്റേ​റ്റ് പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന ആ​ശ്വാ​സ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു. ക​പ്പ​ൽ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്നു​വീ​ണ ഫ്രാ​ന്‍​സി​സ് സ്‌​കോ​ട്ട് കീ ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യ​ട​യ്ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ട്ടു​പേ​രാ​ണ് ന​ദി​യി​ൽ വീ​ണ​ത്.

You might also like