സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കിടയിലും നിക്കരാഗ്വയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത് ആയിരങ്ങൾ

0

മനാ​ഗ്വ: ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവർക്ക് നേരെ വൻ അതിക്രമങ്ങൾ അഴിച്ചുവിടുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് വിശുദ്ധവാരം ആഘോഷിച്ച് നിക്കരാഗ്വയിലെ കത്തോലിക്കാ സമൂഹം. ഒർട്ടേഗ ഭരണകൂടം 4,000 ത്തോളം പൊലീസുകാരെ ഇറക്കി വൻ നിയന്ത്രണങ്ങൾ നടത്തിയിട്ടും വിശുദ്ധവാര തിരുക്കർമ്മങ്ങൾ ദേവാലയത്തിന് ഉള്ളിൽ തന്നെ നടത്തി.

പ്രാദേശിക അതിരൂപതയുടെ കണക്കനുസരിച്ച് 12,000-ത്തിലധികം ആളുകൾ മനാഗ്വ കത്തീഡ്രലിൽ ദുഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയിൽ പങ്കെടുത്തു. ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡൻ്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തിന്റെ പീഡനങ്ങൾക്കിടയിലും വിശ്വാസം ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന രാജ്യത്തെ കത്തോലിക്കാ സഭയുടെ 400 ലധികം ഇടവകകളെ നിയന്ത്രിക്കാൻ സ്വേച്ഛാധിപത്യം ദിവസങ്ങൾക്ക് മുമ്പ് ഒരു വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

പ്രദക്ഷിണങ്ങൾ ദേവാലത്തിനുള്ളിൽ മാത്രം നടത്തുവാൻ ആണ് അനുമതി നൽ‌കിയിരുന്നത്. പൊതു സ്ഥലങ്ങളിലേക്ക് പ്രദക്ഷിണം എത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വിശുദ്ധ വാരത്തിൽ നിക്കരാഗ്വയിലുടനീളം പാരമ്പരാഗതമായി നടത്തപ്പെടുന്ന 4800 ഓളം പ്രദക്ഷിണകൾ ഒർട്ടേഗ ഭരണകൂടം നിരോധിച്ചിരുന്നു

You might also like