ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോളഹബ്ബായി മാറ്റും; ടെസ് ലയ്‌ക്ക് പിന്നാലെ വിന്‍ഫാസ്റ്റും ഇന്ത്യയിലേക്ക്…

0

ഇന്ത്യയെ ഉല്‍പാദനരംഗത്ത് ചൈനയ്‌ക്ക് പകരം യോഗ്യതയുള്ള മറ്റൊരു രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കുറെ വര്‍ഷങ്ങളായി മോദി. ഇദ്ദേഹത്തിന്റെ തുടര്‍ച്ചയായ വിദേശയാത്രകളും ആഗോളകമ്പനികളുടെ സിഇഒമാരുമായുള്ള കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമായിരുന്നു. അങ്ങിനെ ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങി ഒട്ടേറെ ആഗോളകമ്പനികളില്‍ ഇന്ത്യയില്‍ എത്തി.

ഇപ്പോഴിതാ ഇലോണ്‍മസ്കിന്റെ ടെസ് ല എന്ന ലോകപ്രശസ്ത ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണ ഫാക്ടറിയും ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി ഇന്ത്യന്‍ വിപണി ലാക്കാക്കി, റൈറ്റ് ഹാന്‍ഡ് ഡ്രൈവിങ്ങിന് പറ്റുന്ന ടെസ് ല കാറിന്റെ നിര്‍മ്മാണം ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇലോണ്‍ മസ്ക് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 25000 കോടിയില്‍ അധികം രൂപ തുടക്കത്തിലേ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ നിക്ഷേപിക്കും. പക്ഷെ മോദിയുടെ പ്ലാന്‍ കുറെക്കൂടി വലുതാണ്. ഇലോണ്‍മസ്കിനെ ഇന്ത്യയില്‍ കൊണ്ടുവരിക എന്നത് മാത്രമല്ല, ഇന്ത്യയെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഫോസില്‍ ഇന്ധനങ്ങള്‍ വറ്റിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഭാവിയിലെ കാര്‍ ഇലക്ട്രിക് കാറാണെന്ന് മോദിയ്‌ക്കറിയാം
You might also like