മുംബയ് ഇന്ത്യന്‍സിന് സീസണിലെ ആദ്യം ജയം

0

മുംബയ് : ഐ പി എല്‍ സീസണിലെ ആദ്യം ജയം നേടി മുംബയ് ഇന്ത്യന്‍സ്. ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബയ് ഇന്ത്യന്‍സ് 29 റണ്‍സിന്റെ വിജയമാണ് നേടിയത്.

മുംബയുടെ 235 റണ്‍സ് എന്ന വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദല്‍ഹി ക്യാപിറ്റല്‍സിന് 205 റണ്‍സ് മാത്രമേ നേടാനായുള്ളൂ.ഇതിനുമുമ്പ് മുംബയ് ഇന്ത്യന്‍സ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.

ദല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ വാര്‍ണര്‍ നേരത്ത തന്നെ പുറത്തായി. എന്നാല്‍ പൃഥ്വി ഷാ 40 പന്തില്‍ നിന്ന് 66 റണ്‍സ് എടുത്തു മൂന്ന് സിക്‌സും എട്ട് ഫോറും താരം അടിച്ചു.

പിന്നീട് അഭിഷേക് പൊരലും സ്റ്റബ്‌സും ചേര്‍ന്ന് ദല്‍ഹിയെ മുന്നോട്ടു നയിച്ചു. 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. അവസാന 6 ഓവറില്‍ 97 റണ്‍സ് ആയിരുന്നു ദല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

You might also like