ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എഞ്ചിന്റെ സംരക്ഷണ കവചം തെറിച്ചുവീണു; ഒഴിവായത് വന്‍ അപകടം
ഹൂസ്റ്റണ്‍: ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എഞ്ചിന്റെ സംരക്ഷണ കവചം (engine cowling) തെറിച്ചുവീണതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 135 യാത്രക്കാരും ആറ് ജീവനക്കാരുമായി അമേരിക്കയിലെ ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ആരംഭിച്ച വിമാനത്തിനാണ് തകരാര്‍ സംഭിച്ചത്. ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആശ്വസത്തിലാണ് യാത്രക്കാര്‍.
വെസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എന്‍ജിന്‍ കവറാണ് അടര്‍ന്നുവീണ് ചിറകില്‍ ഇടിച്ചത്. എഞ്ചിന്‍ കവര്‍ തെറിച്ച് വീണത് ശ്രദ്ധയില്‍ പെട്ട ഉടനെ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
സംരക്ഷണ കവചം അടര്‍ന്നു വീഴുന്നതിന്റെ, യാത്രക്കാര്‍ എടുത്ത വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനം 10,300 അടി (3,140 മീറ്റര്‍) വരെ ഉയര്‍ന്നശേഷമാണ് തിരിച്ചിറക്കിയത്