നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ന്യൂയോർക്ക് ഭരണകൂടം

0

ന്യൂയോർക്ക്: നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക് ഭരണകൂടം. നഗരത്തിലെ ഒരു മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട ‘ഫ്ളാക്കോ’ എന്ന പേരുളള മൂങ്ങ എലിവിഷം മൂലം മരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് നഗരത്തിലെ ശുചിത്വ ഖരമാലിന്യ സംസ്‌കരണ സമിതി അദ്ധ്യക്ഷനായ സി​റ്റി കൗൺസിൽ അംഗം ഷോൺ അബ്രു കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്.ഒഴിഞ്ഞ സ്ഥലങ്ങളിൽ കെണിയൊരുക്കി എലികളെ പിടിച്ച് വിഷം കൊടുത്ത് സാവാധാനം കൊല്ലുന്നതിന് പകരം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ ബില്ലിൽ പറയുന്നത്.നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ കെണികൾ ഒരുക്കുന്നതോ അല്ലെങ്കിൽ വിഷം വയ്ക്കുന്നതോ ഇതുവരെ പൂർണമായി വിജയിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.

You might also like