ഫലസ്തീന്‍ വിഷയത്തിലുള്ള ശാശ്വത പരിഹാരമാണ് സമാധാനത്തിനുള്ള വഴിയെന്ന് ഖത്തറും യുഎഇയും

0

ദോഹ: ഫലസ്തീന്‍ വിഷയത്തിലുള്ള ശാശ്വത പരിഹാരമാണ് മേഖലയില്‍ സമാധാനത്തിനുള്ള വഴിയെന്ന് ഖത്തറും യുഎഇയും.ഇറാന്‍ – ഇസ്രായേല്‍ വിഷയത്തില്‍ സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ വേണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഖത്തര്‍ അമീറും യുഎഇ പ്രസിഡന്റും ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം. പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മഗ് ബിന്‍ സായിദ് അല്‍ നഹ്യാനും ഫോണില്‍ ചര്‍ച്ച നടത്തിയത്. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രമ്യമായി പരിഹരിക്കണം, മേഖലയൊന്നാകെ സംഘര്‍ഷം വ്യാപിക്കുന്നത് ഒഴിവാക്കമമെന്നും ഇരുനേതാക്കളും പറഞ്ഞു. ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കണം. മേഖലയുടെ ശാശ്വത സമാധാനത്തിന് ഫലസ്തീന്‍ പ്രശ്നത്തില്‍ അന്തിമപരിഹാരം കാണണമെന്നും ഖത്തറും യുഎഇയും വിലയിരുത്തി. അതേ സമയം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഖത്തര്‍ ഇരുകക്ഷികളും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

You might also like