ഇസ്രായേലുമായി വ്യാപാര ബന്ധം നിർത്തിവെച്ച് തുർക്കി

0

ഇസ്തംബൂൾ: ഗസ്സയിൽ സ്ഥിരമായി വെടിനിർത്തുന്നതു വരെ ഇസ്രായേലുമായി വ്യാപാരബന്ധം നിർത്തിവെക്കുകയാണെന്ന് തുർക്കിയ. ഇരു രാഷ്ട്രങ്ങളും തമ്മിൽ കഴിഞ്ഞ വർഷം 680 കോടി ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. ഇതിൽ 70 ശതമാനത്തിലധികം തുർക്കിയയിൽനിന്നുള്ള കയറ്റുമതിയാണ്.
വെടിനിർത്തിയാലും അനിയന്ത്രിതമായി ഗസ്സയിലേക്ക് മാനുഷിക സഹായപ്രവാഹം അനുവദിക്കുന്നത് വരെ ഇസ്രായേലുമായി വ്യാപാര ബന്ധമുണ്ടാകില്ലെന്ന് തുർക്കിയ വാണിജ്യ മന്ത്രി ഒമർ ബോലത് പറഞ്ഞു.
അതിനിടെ തുർക്കിയ നിലപാടിനെതിരെ ഇസ്രായേൽ രംഗത്തെത്തി. ഏകാധിപതിയുടെ നടപടി എതിർക്കപ്പെടേണ്ടതാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ ഉദ്ദേശിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറയുന്നു.

You might also like