സൗദി അറേബ്യയിലെ റെസ്റ്റോറൻ്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും

0

റിയാദ്: സൗദി അറേബ്യയിലെ റെസ്റ്റോറൻ്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു. സൗദി മുനിസിപ്പൽ മന്ത്രാലയത്തിന്റേതാണ് തീരുമാനം. റിയാദിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശം. പുതിയ നിർദേശം പ്രകാരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടം സ്ഥാപന ഉടമക്ക് ട്രാക്ക് ചെയ്യാനാകും വിധം സംവിധാനമുണ്ടാകണം.

വസ്തുക്കളുടെ കാലാവധിയും സപ്ലൈയറുടെ വിശദാംശങ്ങളും ചോദിക്കുമ്പോൾ നൽകാനും ഉടമക്ക് കഴിയണം. ഇതിന് സാധിക്കും വിധത്തിൽ സ്ഥാപനത്തിൽ ക്രമീകരണമുണ്ടാക്കാനാണ് നിർദേശം. അതായത് ഒരു ഭക്ഷത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെ നിന്നും എത്തിച്ചു, ആര് നൽകി, എത്ര അളവിലാണ് നൽകിയത്, ഉത്പന്നം സപ്ലൈ ചെയ്തത് ആരാണ്, പാചകം ചെയ്തത് ആരാണ് എന്നതെല്ലാം കൃത്യമായി അറിയും വിധം സംവിധാനമുണ്ടാക്കണം. ഈ നിർദേശം വൈകാതെ റെസ്റ്റോറൻ്റുകൾക്കും ഭക്ഷണശാലകൾക്കും കൈമാറുമെന്ന് സൗദി ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

You might also like