മണിപ്പൂരിൽ ശക്തമായ മ​ഴ ; എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ര​ണ്ടു ദി​വ​സം അ​വ​ധി

0

ഇം​ഫാ​ൽ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ണി​പ്പൂ​രി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ണ​ക്കി​ലെ​ടു​ത്ത് 2024 മെ​യ് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. നി​ല​വി​ലെ കാ​ലാ​വ​സ്ഥ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ൾ​ക്കെ​തി​രെ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യാ​ണ് തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ​വ​രോ​ടും വീ​ടി​നു​ള്ളി​ൽ സു​ര​ക്ഷി​ത​മാ​യി തു​ട​രാ​ൻ ഞാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ജീ​വ​നും സ്വ​ത്തു​ക്ക​ളും സം​ര​ക്ഷി​ക്കാ​നും ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

You might also like