ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കും

0

ന്യൂയോർക്ക് : ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്കാനിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിനും ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഈ മാസം 9 ന്  റോമിലേക്ക് യാത്രതിരിക്കും. 13 ന് മേയർ ന്യൂയോർക്കിൽ തിരികെ എത്തും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം വത്തിക്കാനിലെ ജീവകാരുണ്യ സംഘടനയായ ഫ്രാറ്റെല്ലി ടുട്ടി ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്.”പബ്ലിക് അഡ്മിനിസ്ട്രേഷൻ: അർബൻ കമ്മ്യൂണിറ്റി” എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ ആഡംസ് മുഖ്യ പ്രഭാഷണം നടത്തും.

You might also like