രേഖകളില്ലാത്ത 25 ടണ്‍ ഡീസല്‍ പിടികൂടി; അഞ്ച് പേര്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍

0

മുംബൈ: രേഖകളില്ലാതെ ഡീസല്‍ കടത്തിയ മത്സ്യ ബന്ധന കപ്പല്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന 25 ടണ്ണോളം ഡീസലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. മഹാരാഷ്ട്ര തീരത്ത് നിന്ന് ജയ് മല്‍ഹര്‍ എന്ന മത്സ്യബന്ധന കപ്പലാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഡീസലിനൊപ്പം തന്നെ ചെറിയ തോതില്‍ നിരോധിത മയക്കുമരുന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം പിടികൂടിയ ജീവനക്കാര്‍ ഇതിനകം 5000 ലിറ്റര്‍ ഡീസല്‍ വിറ്റതായും ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 55000 ലിറ്റര്‍ ഡീസല്‍ പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മെയ് 12 ന് കസ്റ്റംസ് അധികാരികള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐസിജി മുംബൈയില്‍ നിന്ന് 27 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് അകലെ മത്സ്യബന്ധന കപ്പലായ ആയ് തുള്‍ജയില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 30000 ലിറ്റര്‍ അനധികൃത ഡീസലും കണക്കില്‍പ്പെടാത്ത 1.75 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കപ്പല്‍ ജീവനക്കാരായ നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

You might also like