സൗദിയിൽ ആഭ്യന്തര തീർത്ഥാടകർക്ക് വേണ്ടി പുതിയ ഹജ്ജ് പാക്കേജ് ഉടൻ

0

മക്ക: സൗദിയിൽ ആഭ്യന്തര തീർത്ഥാടകർക്ക് വേണ്ടി പുതിയ ഹജ്ജ് പാക്കേജ് ഉടൻ പ്രഖ്യാപിക്കും. മിനയിൽ പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ ബഹുനില ടവറുകളിലായിരിക്കും ഈ പാക്കേജ് വഴിയെത്തുന്നവരുടെ താമസം. പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നതോടെ 11,000 പേർക്ക് കൂടി ഈ വർഷം ഹജ്ജിനെത്താൻ സാധിക്കും.

നാല് ആഭ്യന്തര ഹജ്ജ് സർവീസ് കമ്പനികൾക്ക് കീഴിലായിരിക്കും ഈ പാക്കേജ്. ജംറകളിൽ നിന്നും ഒരു കിലോമീറ്റർ അകലെ അഞ്ച് നിലകളിലായാണ് പുതിയ ടവർ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ തീർഥാടകർക്ക് വേണ്ടി മൂന്ന് ലിഫ്റ്റുകളും മറ്റു സേവനങ്ങൾക്ക് മാത്രമായി ഒരു ലിഫ്റ്റും പ്രവർത്തിക്കും.

ഒരേ സമയം 25 മുതൽ 30 വരെ തീർഥാടകർക്ക് താമസിക്കാൻ സാധിക്കുംവിധമാണ് മുറികളുടെ രൂപകൽപ്പന. കൂടാതെ യഥേഷ്ടം ബാത്ത്‌റൂമുകളുമുണ്ട്. മക്ക നിവാസികൾക്ക് വേണ്ടി മാത്രമായി ഏകദിന ഹജ്ജ് പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. മിനയിൽ പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ ബഹുനില ടവറുകളിലായിരിക്കും ഈ പാക്കേജ് വഴിയെത്തുന്നവരുടെ താമസം. പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നതോടെ 11,000 പേർക്ക് കൂടി ഈ വർഷം ഹജ്ജിനെത്താൻ സാധിക്കും.

You might also like