വോട്ടെണ്ണലിൽ കണ്ണുനട്ട് ഓഹരി വിപണി; താഴേക്ക് വീണ് അദാനിയും റിലയന്‍സും; അരമണിക്കൂറില്‍ 20 ലക്ഷം കോടിയുടെ നഷ്ടം
ന്യൂഡൽഹി: ലോകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണി കുത്തനെ വീണു. വീണ്ടും മോദി സര്‍ക്കാര്‍ വരുമെന്ന എക്‌സിറ്റ് പോളുകള്‍ തെറ്റിച്ചുകൊണ്ട് ഇന്ത്യാ സഖ്യം മുന്നേറിയതോടെയാണ് ഓഹരി വിപണി വീണത്. സെന്‍സെക്‌സ് 2705 പോയിന്റുകളാണ് വീണത്. നിഫ്റ്റി 699 പോയിന്റുകളുമാണ് വീണിരിക്കുന്നത്. ഇതോടെ അടുത്തിടെ കണ്ട ഏറ്റവും വലിയ വീഴ്ച്ചയാണ് ഓഹരി വിപണിക്ക് ഉണ്ടായിരിക്കുന്നത്.
പൊതുമേഖല ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരികളാണ് ഏറ്റവും കൂടുതല്‍ വീണിരിക്കുന്നത്. അദാനി പോര്‍ട്ടും റിലയന്‍സ് ഇന്‍ഡസ്ട്രസീസും നഷ്ടത്തിലാണ്. അദാനിയുടെ കൈയിലുള്ള എന്‍ഡി ടിവി പത്തുശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി എന്റര്‍പ്രൈസ് എട്ട് ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങളുടെ കരുത്തില്‍ ഇന്നലെ ഓഹരി വിപണി വന്‍ കുതിപ്പാണ് നടത്തിയത്. ബെഞ്ച്മാര്‍ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് പുതിയ റെക്കോഡ് ലെവലിലെത്തി