സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെ്‌ല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറഞ്ഞു.

കേരളാ തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ് നാട്നും സമീപത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.

You might also like