പ്രൈമറികളിൽ വൻവിജയവുമായി ട്രംപ്
വാഷിങ്ടൺ: പീഡനക്കേസ് മറച്ചുവെക്കാൻ പണം നൽകിയ കേസിൽ കോടതി കുറ്റക്കാരനെന്ന് വിധിച്ചിട്ടും ഡോണൾഡ് ട്രംപിനെ വിടാതെ റിപ്പബ്ലിക്കൻ അണികൾ. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രംപ് ചൊവ്വാഴ്ച നടന്ന അവസാന പ്രൈമറികളിലും മികച്ച വിജയം വരിച്ചു. മൊണ്ടാന, ന്യൂജഴ്സി, ന്യൂ മെക്സികോ, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ നടന്ന പ്രൈമറികളാണ് ട്രംപിനെ തുണച്ചത്.
കോടതി കണ്ടെത്തിയ 34 കുറ്റങ്ങളിൽ കഴിഞ്ഞയാഴ്ച കുറ്റക്കാരനെന്ന് വിധിച്ചത് വോട്ടർമാരെ സ്വാധീനിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാക്കാനായില്ല. ന്യൂ മെക്സികോയിൽ ട്രംപ് 85 ശതമാനം വോട്ടുപിടിച്ചപ്പോൾ മൊണ്ടാനയിൽ 91ശതമാനമായിരുന്നു പിന്തുണ. മറ്റു രണ്ടിടത്ത് എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 11ന് നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിലാകും ഔദ്യോഗിക സ്ഥാനാർഥിത്വ പ്രഖ്യാപനം.
2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതടക്കം കേസുകളിൽ വിചാരണ നടക്കാനിരിക്കെയാണ്.