ഹമാസിനെതിരെയുള്ള യുദ്ധം എട്ട് മാസം തികഞ്ഞതിന് പിന്നാലെ മദ്ധ്യ ഗാസയിൽ പിടിമുറുക്കി ഇസ്രയേൽ.
ടെൽ അവീവ്: ഹമാസിനെതിരെയുള്ള യുദ്ധം എട്ട് മാസം തികഞ്ഞതിന് പിന്നാലെ മദ്ധ്യ ഗാസയിൽ പിടിമുറുക്കി ഇസ്രയേൽ. ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ 77 പേർ കൊല്ലപ്പെട്ടു. 221 പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച അൽ – നുസൈറത്തിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന യു.എൻ സ്കൂളിലുണ്ടായ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ഇതിനിടെ, തെക്കൻ നഗരമായ റാഫയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും ഇസ്രയേൽ ടാങ്കുകൾ കടന്നുകയറി.ഇവിടെ ടാങ്ക് ഷെല്ലിംഗിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ഹമാസ് പറയുന്നു. ഇതുവരെ 36,730 ലേറെ പാലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്.