17,000 ദിർഹം വരെ കിഴിവുള്ള പുതിയ നോൽ കാർഡ് പുറത്തിറക്കി ദുബായ്

0

ദുബായ് : വിനോദസഞ്ചാരികൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർക്കായി വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുള്ള പുതിയ നോൽ കാർഡ് പുറത്തിറക്കി ദുബായ്. യാത്രയ്ക്കും ഷോപ്പിങ്ങിനും ഒരുപോലെ ഉപയോഗിക്കാവുന്ന നോൽ കാർഡിന്റെ പുതിയ പതിപ്പാണിത്.
ദുബായിൽ ബസും മെട്രോയും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിലെ യാത്ര സുഗമാക്കാൻ പുറത്തിറക്കിയ നോൽ കാർഡ് വഴി ഇനി ഉൽപന്നങ്ങളും വാങ്ങാം. നോൽ ട്രാവൽ കാർഡെന്ന പേരിൽ നോൽ കാർഡിന്റെ പുതിയ പതിപ്പ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് പുറത്തിറക്കി. എടിഎം കാർഡുപോലെ മോളുകളിലും പെട്രോൾ പമ്പുകളിലുമെല്ലാം ഇത് ഉപയോഗിക്കാം.

You might also like