വാര്‍ത്തകളും ഉള്ളടക്കങ്ങളും ഉപയോഗിക്കുന്നതിന് പ്രതിഫലം നല്‍കണമെന്ന മാധ്യമങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിച്ച് ഗൂഗിള്‍

0

വാര്‍ത്തകളും ഉള്ളടക്കങ്ങളും ഉപയോഗിക്കുന്നതിന് പ്രതിഫലം നല്‍കണമെന്ന മാധ്യമങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിച്ച് ഗൂഗിള്‍. അതേസമയം, വന്‍കിട ടെക് കമ്പനികള്‍ പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പരസ്യങ്ങളുടെ പ്രവര്‍ത്തനരീതി, വരുമാനം, വരുമാന നഷ്ടത്തിന്റെ കാരണം, വരുമാന ഇടിവ് കണക്കാക്കുന്ന രീതി, സര്‍ക്കാര്‍ ഇടപെടലുകളുടെ സാധ്യത തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.

വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വന്‍കിട ടെക് കമ്പനികള്‍ വാര്‍ത്തകളും ഉള്ളടക്കങ്ങളും ഉപയോഗിക്കുന്നതിനു മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണത്തിനാണ് മാധ്യമസംഘടനയായ ഡിഎന്‍പിഎ മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍, ഇതു അംഗീകരിക്കാന്‍ ഗൂഗിള്‍ തയാറായിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണ് ഗൂഗിളിന്റെ നിലപാട് ഏറ്റവവും വലിയ തിരിച്ചടിയാകുന്നത്.
You might also like