കുവൈറ്റ് തീപ്പിടിത്തം: ഒരാള്‍ കൂടി മരിച്ചു

0

കുവൈറ്റ് സിറ്റി: മംഗഫില്‍ ആറുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇന്നലെ രാവിലെയാണ് ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ അന്‍പതായി. മരിച്ചത് ഭാരതീയനെന്നാണു വിവരം. മൃതദേഹം ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരും.

കെട്ടിടത്തിലെ സെക്യൂരിറ്റി ക്യാബിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തമുണ്ടാക്കിയതെന്ന് അഗ്‌നിരക്ഷാ സേനയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗ്യാസ് സിലിണ്ടറിനു ചോര്‍ച്ചയുണ്ടായിരുന്നത് വലിയ അപകടത്തിനു കാരണമായെന്നും കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുലര്‍ച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയത്. കൃത്യം അഞ്ചു മിനിറ്റില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.

You might also like