സഹായ വിതരണത്തിനായി ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിൽ പകൽ സമയം ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ സൈന്യം

0

തെല്‍ അവിവ്: സഹായ വിതരണത്തിനായി ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിൽ പകൽ സമയം ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ സൈന്യം. പക്ഷെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനത്തെ എതിർത്തു. യുഎസ് മുന്നോട്ട് വെച്ച് വെടിനിർത്തൽ നിർദേശം ഫലപ്രദമായ പരിഹാരമാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. പ്രഖ്യാപിത നിലപാടുകളിൽ ഊന്നിയ ഏതൊരു ചർച്ചയ്ക്കും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. റ​ഫ മേ​ഖ​ല​യി​ൽ 11 മണിക്കൂർ നീളുന്ന പകൽ വെ​ടി​നി​ർ​ത്ത​ൽ വഴി ഗസ്സയിലേക്കുള്ള മുടങ്ങിയ സഹായവിതരണം പുനഃസ്​ഥാപിക്കാൻ വഴിയൊരുക്കുമെന്ന്​ ഇസ്രായേൽ സൈന്യം അറിയിച്ചു. അന്തർദേശീയ സമൂഹത്തി​ന്‍റെയും യു.എന്നിന്‍റെയും ഇടപടലുകളെ തുടർന്നാണ്​ തീരുമാനം.

You might also like