ഐസിസി ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അഫ്ഗാനിസ്ഥാന്‍ – വെസ്റ്റിന്‍ഡീസ് പോരാട്ടത്തോടെ അവസാനിക്കും

0

ബാര്‍ബഡോസ്: ഐസിസി ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അഫ്ഗാനിസ്ഥാന്‍ – വെസ്റ്റിന്‍ഡീസ് പോരാട്ടത്തോടെ അവസാനിക്കും. ഇനി സൂപ്പര്‍ എട്ട് മത്സരങ്ങളാണ് വരാനിരിക്കുന്നത്. ജൂണ്‍ 20ന് അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പര്‍ എട്ടില്‍ പരസ്പരം മത്സരിക്കുന്നത്. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഇന്ത്യയെ സംബന്ധിച്ച് താരതമേന്യ എളുപ്പമാണ് കാര്യങ്ങള്‍.

You might also like