പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

0

കൊല്ലം പുനലൂരില്‍ തൊഴിലുറപ്പ് തൊഴിലിനിടെ മിന്നലേറ്റ് രണ്ടു സ്ത്രീ തൊഴിലാളികള്‍ മരിച്ചു. പുനലൂർ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച രാവിലെ 11.30ഓടെ ആയിരുന്നു അപകടം.

ഇടക്കുന്നം ഗോകുലത്തില്‍ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനില്‍ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ രജനി (54) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികളെ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ

You might also like