കമലയുടെ വസതിയ്ക്ക് സമീപം ആയുധധാരി: അറസ്റ്റ് ചെയ്ത് പൊലീസ്

0

വാഷിംഗ്​ടണ്‍: അമേരിക്കന്‍ വൈസ്​ പ്രസിഡന്റ്​ കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക്​ സമീപത്തുനിന്ന്​ ആയുധധാരിയെ പിടികൂടി. ടെക്​സാസ്​ സ്വദേശിയായ പോള്‍ മുറെയെയാണ്​ പൊലീസ്​ പിടിയിലായത്.വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ നേവല്‍ ഒബ്​സര്‍വേറ്ററിക്ക്​ സമീപം പാര്‍ക്ക്​ ചെയ്​തിരുന്ന ഇയാളുടെ വാഹനത്തില്‍നിന്ന്​ തോക്കും വെടിയുണ്ടകളും വാഷിംഗ്​ടണ്‍ പൊലീസ്​ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ്​ ഇയാള്‍ പിടിയിലാകുന്നത്​. അപകടകരമായ ആയുധങ്ങളും തോക്കും കൈവശം വച്ചതിനും പോളിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്.

You might also like