പരാജയപ്പെട്ടു എങ്കിലും ആഴ്സണല്‍ യൂറോപ്പ ക്വാര്‍ട്ടറില്‍

0

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്സണല്‍ യൂറോപ്പ ലീഗ് ക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രീക്ക് ക്ലബായ ഒളിമ്ബിയാകോസിനോട് ഇന്ന് നോര്‍ത്ത് ലണ്ടണില്‍ പരാജയപ്പെടേണ്ടു വന്നു എങ്കിലും ആദ്യ പാദത്തിലെ വിജയം ആഴ്സണലിനെ രക്ഷിച്ചു. ഇന്ന് ഒളിമ്ബിയാകോസ് എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിനെ തോല്‍പ്പിച്ചത്. ആദ്യ പാദത്തില്‍ ആഴ്സണല്‍ 3-1ന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോറില്‍ 3-2ന് ആഴ്സണല്‍ വിജയിച്ചു.

ഇന്ന് 51ആം മിനുട്ടില്‍ എല്‍ അറബി ആണ് ഒളിമ്ബിയാകോസിനായി ഗോള്‍ നേടിയത്. കൂടുതല്‍ ഗോള്‍ നേടാന്‍ ഗ്രീക്ക് ക്ലബ് ശ്രമിച്ചു എങ്കിലും 82ആം മിനുട്ടില്‍ ഒളിമ്ബിയാകോസ് താരം ബാ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. ഇത് ആഴ്സണലിനെ അവസാന നിമിഷങ്ങളിലെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷിച്ചു.

You might also like