മൗറീനോയും സ്പര്‍സും യൂറോപ്പയില്‍ നിന്ന് പുറത്ത്, ഡിനാമോ സഗ്റെബിന്റെ മാസ്മരിക തിരിച്ചുവരവ്

0

സ്പര്‍സിന് ഒരു കിരീടം നേടിക്കൊടുക്കാം എന്ന ജോസെ മൗറീനോയുടെ മോഹം യൂറോപ്പ ലീഗിലും നടക്കില്ല. ആദ്യ പാദത്തില്‍ ഡിനാമോ സഗ്റബിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ സ്പര്‍സ് ഇന്ന് അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്. ക്രൊയേഷ്യന്‍ ടീം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പര്‍സിനെ ഇന്ന് തോല്‍പ്പിച്ചത്. അഗ്രിഗേറ്റ് സ്കോറില്‍ 3-2ന്റെ വിജയം. ഓര്‍സിചിന്റെ ഹാട്രിക്കാണ് സഗ്റബിന് വിജയം നല്‍കിയത്.

62ആം മിനുട്ടിലാണ് ഒറിസിചിന്റെ ആദ്യ ഗോള്‍ വന്നത്. 83ആം മിനുട്ടില്‍ വീണ്ടും ഒറിസിച് വല കുലുക്കിയതോടെ അഗ്രിഗേറ്റ് സ്കോര്‍ 2-2 എന്നായി. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലെ രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ ആയിരുന്നു ഒറിസിചിന്റെ ഹാട്രിക്ക്. ഈ ഹാട്രിക്ക് സ്പര്‍സിന്റെ കഥ കഴിക്കുകയും ചെയ്തു.

You might also like