കെ.എസ്.ആര്‍.ടി.സി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍െപ്പട്ട ജീവനക്കാരുടെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ കുറവ്

0

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍െപ്പട്ട ജീവനക്കാരുടെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ കുറവ്. ജീവനക്കാരില്‍ നിന്നും വിഹിതമായി മാസം തോറും പിടിക്കുന്ന പണവും മാനേജ്മെന്റിന്റെ വിഹിതവും കൃത്യമായി എന്‍.പി.എസ് ട്രസ്റ്റില്‍ അടയ്ക്കാത്തതാണ് അക്കൗണ്ടുകളില്‍ ലക്ഷങ്ങളുടെ കുറവ് ഉണ്ടാകാന്‍ കാരണം. ട്രസ്റ്റില്‍ 300 കോടി രൂപയാണ് സര്‍ക്കാര്‍ അടയ്ക്കാനുള്ളത്.

ഇതുവരെയുള്ള കാലയളവില്‍ പിടിച്ച വിഹിതം അനുസരിച്ച് ഓരോ ജീവനക്കാരുടേയും അക്കൗണ്ടുകളില്‍ കുറഞ്ഞത് 10 മുതല്‍ 12 ലക്ഷം രൂപ വരെ കാണേണ്ടതാണ്. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ നിലവില്‍ 6000 മുതല്‍ രണ്ട് ലക്ഷം രൂപവരെ മാത്രമേയുള്ളൂ. എന്‍.പി.എസിനായി പിടിച്ച തുക, സാമ്പത്തിക പ്രതിസന്ധിമൂലം കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന ചെലവുകള്‍ക്കായി വകമാറ്റിയതോടെയാണ് അടവ് മുടങ്ങിയത്.

You might also like