പാലസ്‌തീനെ അംഗീകരിച്ച് അർമേനിയ
യെരവാൻ: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് അർമേനിയ. യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡ്, നോർവെ, സ്‌പെയിൻ എന്നിവയ്ക്ക് പിന്നാലെയാണ് അർമേനിയയുടെ നീക്കം. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗാസയിലെ സാധാരണക്കാർക്കെതിരെയുള്ള അക്രമങ്ങളെ അപലപിക്കുന്നതായും ഗാസയിൽ സമാധാനം നടപ്പാക്കാൻ ദ്വിരാഷ്‌ട്ര പരിഹാരം വേണമെന്നും അർമേനിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതേ സമയം, രാജ്യത്തെ അർമേനിയൻ അംബാസഡറെ വിളിച്ചുവരുത്തി ഇസ്രയേൽ പ്രതിഷേധം രേഖപ്പെടുത്തി. അർമേനിയയുടെ നീക്കത്തെ പാലസ്തീനിയൻ അതോറിറ്റി സ്വാഗതം ചെയ്തു. 37,430ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.