മത്സരപ്പരീക്ഷകളില്‍ ക്രമക്കേടു കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി പുതിയ നിയമങ്ങള്‍ പുറത്തിറക്കി.

0

പരീക്ഷ ക്രമക്കേടുകളില്‍ കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതി. മത്സരപ്പരീക്ഷകളില്‍ ക്രമക്കേടു കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി പുതിയ നിയമങ്ങള്‍ പുറത്തിറക്കി. പരീക്ഷയിലെ ക്രമക്കേട് നടത്തിയാല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ നിയമം ഇന്നലെ പ്രാബല്യത്തിലായെന്ന് കേന്ദ്രം വ്യക്തമാക്കി.

ഫെബ്രുവരിയില്‍ ബില്‍ പാസായിട്ടും നിയമം പ്രാബല്യത്തില്‍ വരാത്തതു നീറ്റ് പരീക്ഷാക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ആള്‍മാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും.

You might also like