ദക്ഷിണ കൊറിയയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി അപകടം ; ഒമ്പത് പേർ മരിച്ചു

0

സോൾ : ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 9 മരണം. നാല് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ രാത്രി 9.30നായിരുന്നു ( ഇന്ത്യൻ സമയം, വൈകിട്ട് 6) സംഭവം. തെറ്റായ ദിശയിൽ സഞ്ചരിച്ച കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡ് മുറിച്ചുകടക്കാൻ നിന്നവരിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറോടിച്ച 68കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

You might also like