അറിയാം അടല്‍ പെന്‍ഷന്‍ യോജനയെ കുറിച്ച്
അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്ബത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന (എ പി വൈ). 18-നും 40-നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയുടെ ഭാഗമായി മാറാവുന്നതാണ്.
പെന്‍ഷന്‍ റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഈ പദ്ധതി നിയന്ത്രിക്കുന്നത്.നിക്ഷേപകര്‍ക്ക് 60 വയസിനു ശേഷം പെന്‍ഷന്‍ ലഭിക്കുന്നു. കുറഞ്ഞത് 1000 രൂപ മുതല്‍ 5000 രൂപ വരെ മാസം പെന്‍ഷന്‍ ലഭിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും.
2015-ലാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന പദ്ധതിക്ക് രൂപം നല്‍കിയത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്ബര്‍, മൊബൈല്‍ നമ്ബര്‍ എന്നിവയാണ് ഇതിനായി വേണ്ടത്.
എത്ര നേരത്തെ ഈ പദ്ധതിയില്‍ ഭാഗമാകുന്നോ അതിനനുസരിച്ച് കൂടുതല്‍ പെന്‍ഷന്‍ നേടാനും കഴിയും. ഉദാഹരണത്തിന്, 18 വയസിലാണ് പദ്ധതിയില്‍ ചേരുന്നതെങ്കില്‍ പ്രതിമാസം 210 രൂപ പദ്ധതിയില്‍ നിക്ഷേപിക്കണം.
പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുമെന്ന് സാരം. അതേ സമയം 1000 രൂപയുടെ പെന്‍ഷനായി പ്രതിമാസം 42 രൂപയും 2000 രൂപയുടെ പെന്‍ഷന് 84 രൂപയും നിക്ഷേപിച്ചാല്‍ മതിയാകും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
അപേക്ഷകന് ആധാര്‍ നമ്ബറും സാധുവായ ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. നേരിട്ട് ബാങ്കില്‍ നിന്നുതന്നെ എ പി വൈ-യില്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം.
ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണഎസ് എം എസ് രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ ലഭിക്കും. ചമശേീിമഹശ്വലറ യമിസല്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന മരരീൗി ഛുലി ചെയ്യുന്നതിലൂടെ ആണ് മുുഹശരമശേീി നല്‍കേണ്ടത്.
ഒപ്പം 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ പോളിസിയും കിട്ടും. ക്ഷേമനിധി പെന്‍ഷന്‍ സ്‌കീമും ഛുലി ചെയ്യാം. 60 വയസ്സിനു മുന്‍പ് മരണപ്പെട്ടാല്‍ നോമിനിക്ക് മാസം 5000/ രൂപ വീതം കിട്ടും.
സംഭാവനകള്‍ എങ്ങനെ പരിശോധിക്കാം?
ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ പണമിടപാടുകള്‍ പരിശോധിക്കാന്‍ എപിവൈ, എന്‍പിഎസ് ലൈറ്റ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. സൗജന്യമായി പണമിടപാടുകള്‍ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ്, ലജഞഅച എന്നിവ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.