യുഎസ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറില്ല ; വീണ്ടും ആവർത്തിച്ച് ജോ ബൈഡൻ

0

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ മോശം പ്രകടനം ഉണ്ടായത് തനിക്ക് ജലദോഷം ആയതിനാലാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോ ബൈഡൻ പറഞ്ഞു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടൊപ്പം നടന്ന ആദ്യ സംവാദത്തിൽ തന്നെ ബൈഡന് അടിപതറുന്ന കാഴ്ചയാണ് കാണാനായത്. ബൈഡന്റെ പ്രകടനത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലും അതൃപ്തി ശക്തമായിരുന്നു. ഈ സംവാദത്തിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഈ വിഷയത്തിൽ വിശദീകരണം നൽകുന്നത്. ” എനിക്ക് അന്നേ ദിവസം അസുഖമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ അവസ്ഥയും വളരെ മോശമായിരുന്നു. ആരോഗ്യപരിശോധനയും നടത്തിയിരുന്നു. കടുത്ത ജലദോഷമാണ് ഉണ്ടായിരുന്നത്. സംവാദത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്നും” ബൈഡൻ പറയുന്നു. അതേസമയം സംവാദത്തിനിടെ ബൈഡൻ നടത്തിയ ചില പരാമർശങ്ങൾ ട്രംപ് അനുകൂലികളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഡെമോക്രാറ്റുകൾക്ക്‌ ഇനി സാധ്യതയില്ലെന്ന രീതിയിൽ നടത്തിയ ചില പരാമർശങ്ങളാണ് പ്രചരിക്കപ്പെട്ടത്.

You might also like