ഇറാൻെറ മിസൈൽ വാഹകശേഷിയുള്ള യുദ്ധ കപ്പൽ മുങ്ങി
ടെഹ്‌റാന്‍: അറ്റകുറ്റപ്പണിക്കിടെ ഇറാന്റെ മിസൈല്‍വാഹകശേഷിയുള്ള യുദ്ധക്കപ്പല്‍ മുങ്ങി. ഹോര്‍മുസ് കടലിടുക്കിനു സമീപമുള്ള തുറമുഖത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സഹന്ദ് എന്ന യുദ്ധക്കപ്പല്‍ മുങ്ങിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
അറ്റകുറ്റപ്പണിക്കിടെ ടാങ്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബാലന്‍സ് നഷ്ടമായാണ് കപ്പല്‍ മുങ്ങിയത്. ആഴം കുറവായതിനാല്‍ കപ്പല്‍ തിരിച്ചെടുക്കാനാവുമെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആറുവര്‍ഷമെടുത്തുണ്ടാക്കിയ കപ്പല്‍ 2018 ഡിസംബറിലാണ് നീറ്റിലിറക്കിയത്. വടക്കന്‍ ഇറാനിലെ സഹന്ദ് പര്‍വതത്തിന്റെ പേരാണ് കപ്പലിന് നല്‍കിയത്. 1300 ടണ്‍ ഭാരമുള്ള കപ്പലില്‍ സര്‍ഫസ്-ടു-സര്‍ഫസ്, സര്‍ഫസ്-ടു-എയര്‍ മിസൈലുകളും വിമാനവേധ മിസൈലുകളും റഡാര്‍ സംവിധാനവും റഡാറിന്റെ കണ്ണില്‍പ്പെടാതിരിക്കാനുള്ള സംവിധാനവുമെല്ലാമുണ്ട്.
2018 ജനുവരിയില്‍ ഇറാന്റെ മറ്റൊരു മിസൈല്‍വാഹക കപ്പല്‍ ഡമവന്ത് പുലിമുട്ടില്‍ ഇടിച്ച് കാസ്പിയന്‍ കടലില്‍ മുങ്ങിപ്പോയിരുന്നു.