ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷം നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 38,193 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
ലണ്ടൻ: ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷം നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 38,193 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ, യുദ്ധം കാരണം ഏകദേശം 1,86,000 പേരെങ്കിലും മരണപ്പെട്ടതായാണ് ലണ്ടൻ ആസ്ഥാനമായുള്ള ദെ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
തകർന്ന കെട്ടിടങ്ങൾക്കിടിയിലും മറ്റു അവശിഷ്ടങ്ങൾക്കടിയിലുമായി നിരവധി ആളുകളാണ് മരിച്ചുകിടക്കുന്നത്. ആരോഗ്യ സംവിധാനങ്ങൾ താറുമാറായതോടെ നിരവധി പേർ ചികിത്സ കിട്ടാതെ മരണപ്പെട്ടു. കൂടാതെ ഭക്ഷണവും മറ്റു സൗകര്യങ്ങളുടെ അഭാവവും കാരണം നിരവധി പേർക്ക് ജീവൻ നഷ്ടമായി. ഈ വിവരങ്ങൾ സർക്കാറിന്റെ ഔദ്യോഗിക കണക്കുകളില്ലാത്തതാണ്.