1239 കൊവിഡ് കേസുകള്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1239 പേര്‍ കൂടി കൊവിഡ് ബാധിതരായി. 1067 പേര്‍ സമ്ബര്‍ക്കരോഗികളാണ്. 106 പേരുടെ ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 34,821 സാമ്ബിളുകളാണ് പരിശോധിച്ചത്. 3.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍കോട് 44, വയനാട് 24 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ രോഗികള്‍. ചികിത്സയിലായിരുന്ന 1766 പേര്‍ രോഗമുക്തരായി.

You might also like