നടപ്പുസാമ്പത്തിക വർഷത്തിന്റെ ആ​ദ്യ പാദത്തിൽ രാജ്യത്ത് നിന്നുള്ള കാർ കയറ്റുമതിയിൽ വൻ വർധന.

0

മുംബൈ: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആ​ദ്യ പാദത്തിൽ രാജ്യത്ത് നിന്നുള്ള കാർ കയറ്റുമതിയിൽ വൻ വർധന. 18.6 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയിൽ 40 ശതമാനം എസ്.യു. വികളാണ്. 1,80,483 കാറുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) അറിയിച്ചു.

ഏപ്രിൽ-ജൂൺ വരെയുള്ള കാലേയളവിൽ കാറുകളുടെ ആഭ്യന്തര വിൽപ്പന 10.26 യൂണിറ്റാണ്. വർഷം തോറും മൂന്ന് ശതമാനം വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ചെറുകാറുകളുടെ വിൽപ്പന ഇടിയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ യൂട്ടിലിറ്റി വാഹന വിപണിയിൽ 18 ശതമാനം ഉയർച്ചയാണ് കാണിക്കുന്നത്.

You might also like