റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; അമേരിക്ക
വാഷിങ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചതിന് പിന്നാലെ പ്രതികരിച്ച് അമേരിക്ക. ഇന്ത്യ – അമേരിക്ക സൗഹൃദത്തെ കുറിച്ച് നന്നായി അറിയാം. സൗഹൃദമുപയോഗിച്ച് റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെടണമെന്നും അമേരിക്ക പറഞ്ഞു.
യുഎൻ ചാർട്ടർ അംഗീകരിക്കാൻ പുടിനോട് ഇന്ത്യ പറയണമെന്നും അമേരിക്കൻ വക്താവ് മാത്യു മില്ലർ കൂട്ടിച്ചേർത്തു. നേരത്തേയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ അമേരിക്ക ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യ – റഷ്യ ബന്ധം ശക്തിപ്പെടുന്നതിനിടെയാണ് അമേരിക്കയുടെ പ്രതികരണം.
റഷ്യയിലെത്തിയ മോദി, പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്‍കി റഷ്യ ആദരിച്ചിരുന്നു. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പുടിൻ മോദിക്ക് സമ്മാനിച്ചത്.