സൗദിയിൽ ജീവിത ചിലവ് ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക്.
റിയാദ് : സൗദിയിൽ ജീവിത ചിലവ് ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക്. പണപ്പെരുപ്പം തുടരെ ഉയരാനും കാരണമായത് ജീവിതച്ചിലവാണെന്ന് കണക്കുകൾ പറയുന്നു. 2023 ജൂണിൽ 2.74% ആയിരുന്നു പണപ്പെരുപ്പം. അത് ഈ വർഷം 1.50% ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ പ്രവാസികളെയടക്കം നേരിട്ട് ബാധിക്കുന്ന സൗകര്യങ്ങളിൽ ചിലവ് കൃത്യമായി വർധിച്ചിട്ടുണ്ട്. വെള്ളം, വൈദ്യുതി, പാചക വാതക നിരക്കുകളിലും വർധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവയിൽ മുൻവർഷത്തേക്കാൾ എട്ട് ശതമാനത്തിലേറെ വർധനവുണ്ട്. കഴിഞ്ഞ വർഷവും വർധിച്ച അതേ ചിലവുകളാണ് ഈ വർഷവും കൂടിയതെന്നത് ശ്രദ്ധേയമാണ്. താമസ കെട്ടിട വാടകകളിൽ വർധനവ് വന്നത് സൗദിയിലെ റിയാദ് ജിദ്ദ നഗരങ്ങളിൽ പ്രകടമാണ്. മറ്റു നഗരങ്ങളിൽ പലയിടത്തും നിരക്ക് കുറഞ്ഞപ്പോൾ ഇവിടെ കൂടുകയാണ് ചെയ്തത്.വിവിധ പദ്ധതികളിലേക്ക് ജോലിക്കായെത്തിയവർ വർധിച്ചതോടെ ഡിമാന്റ് കൂടിയതാണ് വാടക വർധനവിന് കാരണം.