കയ്റോ: ഇസ്രായേൽ സേന ഗാസയിലെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 30 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലധികം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണമുണ്ടായത് സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലായിലെ ഖദീജ സ്കൂളിലായിരുന്നു. സ്കൂളിൽ ഹമാസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ രഹസ്യമായി പ്രവർത്തിച്ചിരുന്നതായാണ് ഇസ്രായേൽ സേന അറിയിച്ചത്. സ്കൂൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ആയുധങ്ങൾ ഒളിപ്പിക്കാനും ഉപയോഗിച്ചിരുന്നതായാണ് സേന പറഞ്ഞത്.