ദക്ഷിണ സൗദിയിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വൻ അപകടമുണ്ടായി

0
റിയാദ്: ദക്ഷിണ സൗദിയിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വൻ അപകടമുണ്ടായി. ബിഷ-അൽറെയിൻ റോഡിൽ ആണ് അപകടമുണ്ടായത്. കാറുകളും ട്രക്കുകളും കൂട്ടിയിടിക്കുകയായിരുന്നു. 13 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത് നാല് പേരാണ്. സംഭവത്തിൽ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് കാരണമായത് പൊടിക്കാറ്റ് വീശിയതിനെത്തുടർന്ന് കാഴ്ച പരിമിതപ്പെട്ടതാണ്. സംഭവമുണ്ടായത് വെള്ളിയാഴ്ചയാണ്. ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു 13 വാഹനങ്ങളും. റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന അറിയിച്ചത് വലിയതോതിലുള്ള അപകടമാണുണ്ടായതെന്നാണ്. സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു നാല് പേർ.
You might also like