സൂയസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ നീക്കി; ഗതാഗതം പുനഃസ്ഥാപിച്ചു
സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാനുള്ള ശ്രമം വിജയത്തില്‍. കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രതിസന്ധിയാണ് അവസാനിച്ചിരിക്കുന്നത്. കനാല്‍ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലാകുമെനാന്‍ ലഭ്യമായ വിവരം.
360 ല്‍ അധികം കപ്പലാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നത് കാത്ത് കനാല്‍ മാര്‍ഗത്തിലുള്ളത്. ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് കപ്പലിനെ നീക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ഡച്ച് സ്ഥാപനമായ സ്മിത് സാവേജിനൊപ്പം സൂയസ് കനാല്‍ അധികൃതരും സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്.