ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും ഉപയോക്താക്കൾക്ക് സൗജന്യ സർവ്വീസ് നൽകി ബിഎസ്എൻഎൽ

0

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും ഉപയോക്താക്കൾക്ക് സൗജന്യ സർവ്വീസ് നൽകി ബിഎസ്എൻഎൽ. മൂന്നു ദിവസത്തേക്കാണ് സൗജന്യ സർവ്വീസ് നടത്തുന്നത്. അൺലിമിറ്റഡ് കോളും ഡാറ്റയും ദിനംപ്രതി നൂറ് എസ്എംഎസുകളുമാണ് സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ വില്ലേജുകളിലുള്ളവര്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷനും നൽകി. മുണ്ടക്കൈയിൽ ബിഎസ്എൻഎലിന് മാത്രമാണ് ടവറുള്ളത്. ചൂരല്‍മലയിലെയും മേപ്പാടിയിലെയും മൊബൈല്‍ ടവറുകള്‍ 4 ജിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ എയർടെലും പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്.

You might also like