അറിയുമോ ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാമെന്ന്
ദൈന്യദിനജീവിതത്തില്‍ ഉറക്കക്കുറവ് മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
* ഹൃദ്രോഗങ്ങള്‍
* ഉയര്‍ന്ന രക്തത സമ്മര്‍ദ്ദം
* സ്ട്രോക്ക്
* പ്രമേഹം
* മൈഗ്രൈന്‍
* കുറഞ്ഞ പ്രതിരോധശേഷി
* വൈജ്ഞാനിക വൈകല്യം
* പെരുമാറ്റ വൈകല്യങ്ങള്‍
* അമിതഭാരം
ഉറക്കക്കുറവ് മൂലം ഹൃദയത്തിന്റെയും അതിന്ടെ രക്തധമനികളുടെയും പ്രവര്‍ത്തനത്തില്‍ കാര്യമായ ക്ഷയം സംഭവിക്കുകയും അതുവഴി മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയായി വര്‍ധിക്കുകയും ചെയ്യുന്നു.
അതുപോലെ തന്നെ കുട്ടികളിലും കൗമാരപ്രായക്കാരിലും ശരീരവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏറ്റവും അധികമായി പുറപ്പെടുവിക്കപ്പെടുന്നത് ഉറങ്ങുന്ന സമയത്താണ്. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്ന് പറയുന്നത് മാംസപേശികളുടെ നിര്‍മാണത്തിനും അതുപോലെ തന്നെ കോശങ്ങളുടെയും ടിഷ്യുകളുടെയും പുതുക്കിപ്പണിയലിനും ഒരുപോലെ സഹായകമാവുന്നവയാണ്.
പ്യുബെര്‍ട്ടി കാലഘട്ടത്തിലെ ശരീരവികാസത്തിനും മതിയായ ഉറക്കം തികച്ചും അത്യന്താപേക്ഷിതമാണ്.
കേന്ദ്രനാഡീവ്യൂഹത്തിന്ടെ കൃത്യമായ പ്രവര്‍ത്തനത്തിന് ഉറക്കം ഒരു വലിയ പങ്കുവഹിക്കുന്നു. ഒരു വ്യക്തി ഉറക്കത്തില്‍ ആയിരിക്കുമ്ബോഴാണ് അയാളുടെ തലച്ചോറിലെ തിരക്കേറിയ ന്യൂറോണുകള്‍ക്ക് വിശ്രമം ലഭിക്കുന്നതും അതുവഴി അവയ്ക്കു വേണ്ടിയുള്ള പുതിയ വഴികള്‍ ( neuronal interconnections) രൂപപ്പെടുകയും ചെയ്യുന്നത്. ഈ പ്രക്രിയ നടക്കുന്നത് മൂലം രാവിലെ ഉണരുമ്ബോള്‍ അവയുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സഹായകമാവുകയും ചെയ്യുന്നു.
ഉറക്കക്കുറവ് ഒരു വ്യക്തിയുടെ തലച്ചോറിനെ ക്ഷീണിപ്പിക്കുകയും അത് വഴി ഒരുതരം മയക്കാവസ്ഥയില്‍ കൊണ്ടുവന്നു എത്തിക്കുകയും മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്നത് വഴി പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ് കുറഞ്ഞു പോവുക തന്നെ ചെയ്യുന്നു. മാത്രമല്ല ഈകാരണത്താല്‍ ഹ്രസ്വകാലത്തെയും ദീര്‍ഘകാലത്തെയും ഓര്മശക്തിയില്‍ കാര്യമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്യുന്നു.
ഉറക്കക്കുറവ് കാരണം ആ വ്യക്തിയില്‍ വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. അനുദിനജീവിതത്തില്‍ അനുയോജ്യമാംവിധത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോവുകയും അതോടൊപ്പം തന്നെ സൃഷ്ടിപരമായ കഴിവുകളെയൊക്കെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
ഉറക്കക്കുറവ് മൂലം നമ്മുടെ വികാരങ്ങളിലും മാനസികാവസ്ഥയിലും കാര്യമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പെട്ടെന്ന് ദേഷ്യം വരുന്നതും ഇതിന്ടെ ബഹിസ്ഫുരണമാണ്.
ഉറക്കക്കുറവ് കുറച്ചധികകാലയളവിലേക്ക് തുടരുകയാണെങ്കില്‍ തീര്‍ച്ചയായും വിഭ്രാന്തി, മതിഭ്രമം, ആവേശകരമായ പെരുമാറ്റം, വിഷാദരോഗം, ചിത്തഭ്രമം, ആത്മഹത്യ ചിന്തകള്‍ എന്നിവ ഉണ്ടാവുമെന്നതില്‍ തെല്ലും സംശയം വേണ്ട.
Micro Sleep ആണ് ഉറക്കമില്ലായ്മയുടെ ഒരു പാര്‍ശ്വഫലമായി കാണപ്പെടുന്നതു. വളരെ കുറച്ചു സെക്കന്റുകളോ മിനുറ്റുകളോ മാത്രം ദൈര്‍ഘ്യമുള്ള ഉറക്കത്തെയാണ് Micro Sleep എന്ന് പൊതുവില്‍ വിശേഷിപ്പിക്കുന്നത്. ഇതിന്ടെ ഏറ്റവും വലിയ സവിശേഷത എന്തെന്ന് വച്ചാല്‍ ഉറക്കത്തിലേക്കു വഴുതിവീണു എന്ന തോന്നല്‍ പോലും ഉണ്ടാവുന്നതിനു മുന്‍പേ നമ്മള്‍ ഉണര്‍ന്നിട്ടുണ്ടാവും. വാഹനം ഓടിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ പൂര്‍ണരൂപത്തില്‍ നിയന്ത്രണാതീതമാവുകയും അങ്ങേയറ്റം അപകടകരമാവുകയും ചെയ്യുന്നു.
ഓര്‍മശക്തിയെ ഏകീകരിക്കുവാന്‍ സഹായിക്കുന്നവയാണ് ‘Sharp Wave Ripples’ എന്ന് പേരില്‍ അറിയപ്പെടുന്ന മസ്തിഷ്ക സംഗതികള്‍. ഈ റിപ്പ്ള്‍സ് അഥവാ തരംഗങ്ങള്‍ ഗ്രഹിച്ചെടുത്തിരിക്കുന്ന അറിവുകളെ Hippocampus -ഇല്‍ നിന്നും മസ്തിഷ്കത്തിലെ Neocortex എന്ന സ്ഥലത്തേക്ക് കൈമാറ്റം ചെയ്യുന്നു. ദീര്‍ഘകാല ഓര്‍മ്മകള്‍ ഇവിടെ Neocortex -ഇല്‍ ആണ് സംഭരിക്കപ്പെടുന്നത്. എന്നാല്‍ ഗാഢ നിദ്രയിലാണ് Sharp Wave Ripples അധികമായി സംഭവിക്കുന്നത്.
രോഗപ്രതിരോധത്തിനു സഹായകമാകുന്ന antibodies -ഉം അതുപോലെ തന്നെ രോഗപ്രതിരോധ വ്യൂഹം പുറപ്പെടുവിക്കുന്ന Cytokines എന്നിവയുടെ ഉത്പാദനം സംഭവിക്കുന്നതും നാം ഉറങ്ങുമ്ബോഴാണ്. നമ്മുടെ രോഗപ്രതിരോധ വ്യൂഹത്തിനു കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കൊടുത്തു രോഗത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ Cytokines സഹായിക്കുന്നു. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ഉറക്കക്കുറവ് മൂലം നമ്മളില്‍ പ്രമേഹം അതുപോലെ തന്നെ കാര്‍ഡിയോവാസ്‌ക്യൂലര്‍ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. അതോടൊപ്പം തന്നെ മറ്റു രോഗങ്ങളില്‍ നിന്നും കരകയറാനുള്ള സമയവും കൂടുതലായി വരുന്നു.
ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുന്നതു വഴി നമ്മള്‍ കൂടുതല്‍ ശ്വസനപ്രശ്നങ്ങള്‍ക്കു അടിപ്പെട്ട് പോവുന്നു. ഈ കാരണത്താല്‍ ജലദോഷം, Influenza മുതലായ രോഗങ്ങള്‍ പെട്ടെന്ന് പിടിപ്പെടുകയും ചെയ്യുന്നു.
Obstructive Sleep Apnea പോലുള്ള ഉറക്ക തകരാറുകള്‍ അനുഭവിക്കുന്ന പുരുഷന്മാരില്‍ Testosterone എന്ന ഹോര്‍മോണിന്റെ ഉത്പാദനം രാത്രികാലങ്ങളില്‍ അസാധാരണമായി കുറഞ്ഞതോതില്‍ ആയിരിക്കും.
നമ്മളില്‍ അത്യധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ് ശരീരത്തിന്റെ അമിതഭാരം എന്നത്. ഇതിനു പുറകിലും ഒരു പ്രധാനകാരണമായി നിലകൊള്ളുന്നത് ഉറക്കക്കുറവ് തന്നെയാണ്. എങ്ങനെയെന്ന് വച്ചാല്‍ ഉറക്കത്തിന്റെ അളവ് കുറയുമ്ബോള്‍ ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണ്‍ ആയ Cortisol- ന്ടെ ഉത്പാദന അളവ് കൂടുകയും അതുമൂലം Leptin എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്ന കുറയുകയും ചെയ്യുന്നു. ഈ കാരണത്താല്‍ Ghrelin എന്ന ബയോകെമിക്കലിന്റെ അളവ് കൂടുന്നു. Ghrelin വിശപ്പിനെ ഉത്തേജിപ്പിക്കുകയും അത് വഴി നമ്മള്‍ അധികമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. Leptin ആണ് നമ്മുടെ തലച്ചോറിന് ഭക്ഷണം ആവശ്യത്തിന് മാത്രം മതിയെന്ന സിഗ്നല്‍ കൊടുക്കുന്നത്. അതിന്ടെ അളവ് കുറയുമ്ബോള്‍ സ്വാഭാവികമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടുക തന്നെ ചെയ്യുന്നു.
ഉറക്കക്കുറവ് വഴി ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൂട്ടുകയും കൊഴുപ്പു സംഭരണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കാര്ബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കാന്‍ കൂടുതല്‍ ആസക്തി നമ്മളില്‍ സൃഷ്ടിക്കുകയും അതുവഴി Type 2 Diabetes വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
രക്തധമനികളുടെയും അതോടൊപ്പം തന്നെ ഹൃദയത്തിന്റെയും പൂര്‍ണമായ വീണ്ടെടുപ്പിനും പുതുക്കിപ്പണിയലിനും പ്രേരകമാകുന്നു പ്രക്രിയയില്‍ ഉറക്കം എന്നതിന് നല്ലൊരു പങ്കു വഹിക്കാന്‍ സാധിക്കുന്നു. ശരീരം ആവശ്യപ്പെടുന്നത്രെയുമുള്ള പൂര്‍ണമായ ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ അപകടസാധ്യത ഗണ്യമായി തന്നെ കുറയ്ക്കുന്നു.
അപര്യാപത്മായ ഉറക്കം വാര്‍ധ്യക്യത്തെ ത്വരിതപ്പെടുത്തുന്നു. കുറഞ്ഞ അളവിലുള്ള ഉറക്ക മൂലം സ്ട്രെസ് ഹോര്‍മോണ്‍ ആയ Cortisol -ന്ടെ ഉത്പാദനം കൂട്ടുന്നു. ഇത് നമ്മുടെ ത്വക്കിലെ collagen എന്ന പ്രോട്ടീന്‍- നെ damage ചെയ്യുന്നു. ത്വക്കിന്റെ മൃദുത്വവും ഇലാസ്റ്റിസിറ്റിയും നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് Collagen. ഉറക്കക്കുറവ് ചെറിയതോതില്‍ ആണെങ്കില്‍ പോലും വിളര്‍ച്ചയുള്ള ചര്‍മവും വീങ്ങിയ കണ്‍തടങ്ങളും അത് സൃഷ്ടിച്ചേക്കാം. എന്നാല്‍ അധികമായ ഉറക്കക്കുറവ് മൂലം ത്വക്കിന്റെ തിളക്കം നഷ്ടപ്പെടുകയും, മുഖത്ത് ചുളിവുകളും കണ്ണിന്റെ ചുറ്റുമായി കറുപ്പ് നിറം പടരുകയും ചെയ്തേക്കാം.
ഉറക്കക്കുറവ് ലൈംഗിക ആസക്തിയെ പോലും നശിപ്പിച്ചേക്കാം.
നിദ്രാവിഹീനരായ സ്ത്രീപുരുഷന്മാരെക്കുറിച്ചു പറയുന്നതെന്താണെന്നു നമുക്ക് ശ്രദ്ധിക്കാം. ഇങ്ങനെയുള്ള വ്യക്തികളില്‍ ലൈംഗിക ആസക്തി കുറവായിരിക്കും എന്ന് മാത്രമല്ല അവര്‍ പ്രസരിപ്പ് കുറഞ്ഞവരും മാനസിക പിരിമുറുക്കം ധാരാളമായി അനുഭവിക്കുന്നവരുമായേക്കാം.
ഉറക്കമില്ലായ്മ ഡിപ്രഷന് കാരണമാകുന്നു. ഏറ്റവും അധികമായി വ്യക്തികളില്‍ കണ്ടു വരുന്ന സ്ലീപ് ഡിസോര്‍ഡര്‍ ആണ് Insomnia. ഇതിനെ ഡിപ്രെഷന്‍ടെ ആദ്യത്തെ രോഗലക്ഷണം ആയിട്ടാണ് കണക്കാക്കുന്നത്.
.
സുഖനിദ്ര കൈവരിക്കുവാനുള്ള 7 മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. കൃത്യമായ ഒരു സ്ലീപ് ഷെഡ്യൂള്‍ നിര്‍ബന്ധമാക്കുക.
2. അമിതമായി ഭക്ഷണം കഴിച്ചോ അല്ലെങ്കില്‍ ഒട്ടും തന്നെ ഭക്ഷണം കഴിക്കാതെയോ ഉറങ്ങാന്‍ പോകാതിരിക്കുക. ഉറങ്ങുന്നതിനു മുന്‍പ് മദ്യം, നിക്കോട്ടിന്‍, കഫേയ്ന് അടങ്ങിയ പാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക. മാത്രമല്ല ആവശ്യത്തിന് മാത്രം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
3. ഒരു ബെഡ്‌ടൈം റിച്വല്‍ ശീലമാക്കുക. അതായത് ഉറങ്ങുന്നതിനു മുന്‍പ് ചെറുചൂടുവെള്ളത്തിലുള്ള സ്നാനമോ അല്ലെങ്കില്‍ ഇഷ്ടമുള്ള ഏതെങ്കിലും പുസ്തകം വായിക്കുകയോ ശാന്തമായ ഏതെങ്കിലും ഒരു പാട്ടു കേള്‍ക്കുകയോ ഒക്കെ ആവാം. വെളിച്ചം അധികമാവാതിരിക്കാന്‍ ബെഡ് ലാമ്ബുകള്‍ ഉപയോഗിക്കാം. Alpha Meditation ശീലിക്കുന്നതും മനസ്സിനെ ശാന്തമാക്കുവാന്‍ സഹായിക്കുന്നു.
4. ബെഡ്‌റൂം തീര്‍ത്തും നല്ലൊരു ഉറക്കത്തിനു വഴിയൊരുക്കുന്ന രീതിയില്‍ സജ്ജമാക്കുക. തികച്ചും ശാന്തവും കുളിര്‍മ അനുഭവപ്പെടുന്നതുമായാല്‍ നന്ന്. നല്ല ഗുണനിലവാരമുള്ള കിടക്കയും തലയിണയും ഉപയോഗിക്കുവാന്‍ ശ്രമിക്കുക.
5. ഉച്ചമയക്കം കഴിവതും ഒഴിവാക്കാം. അഥവാ ഉറങ്ങുകയാണെങ്കില്‍ തന്നെ 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങാതിരിക്കുവാന്‍ ശ്രമിക്കുക.
6. പതിവായി ശാരീരിക വ്യായാമങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുക.
7. സ്ട്രെസ് കുറയ്ക്കുവാന്‍.