വിനോദ സഞ്ചാരികൾക്ക് ദുബായ് കാണാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസ് പ്രഖ്യാപിച്ച് രാജ്യത്തെ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി

0

ദുബായ്: വിനോദ സഞ്ചാരികൾക്ക് ദുബായ് കാണാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസ് പ്രഖ്യാപിച്ച് രാജ്യത്തെ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി . സെപ്റ്റംബർ ആദ്യം ആരംഭിക്കുന്ന ‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തും.

‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് ദുബായ് മാളിൽ നിന്നാണ് ബസ് സർവീസ് ആരംഭിക്കുക. തുടർന്ന് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, ഗോൾഡ് സൂഖ്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ പള്ളി, സിറ്റി വോക്ക് എന്നീ എട്ട് പ്രധാന കേന്ദ്രങ്ങളിലേക്കും ലാൻഡ്‌മാർക്കുകളിലേക്കും യാത്ര നടത്തും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവീസ്. ദുബായ് മാളിൽ നിന്ന് ഓരോ 60 മിനിറ്റിലും പുറപ്പെടും. യാത്രയ്‌ക്ക് രണ്ട് മണിക്കൂർ ആണ് ദൈർഘ്യം. 35 ദിർഹത്തിന്റെ ടിക്കറ്റെടുത്താൽ ദിവസത്തിൽ ഏത് സമയത്തും സഞ്ചരിക്കാം.
ദുബായ് ഓൺ ആൻഡ് ഓഫ് ബസ്, മെട്രോ, മറൈൻ ഗതാഗതം, പൊതു ബസുകൾ, പ്രത്യേകിച്ച് അൽ ഗുബൈബ സ്റ്റേഷൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി ബസിനെ ബന്ധിപ്പിക്കുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്റൂസിയാൻ വ്യക്തമാക്കി
You might also like