സിറിയ മേഖലയിലും യുഎസിലെ ലൊസാഞ്ചലസിലും ഭൂചലനം. 4.8 തീവ്രത രേഖപ്പെടുത്തി

0

അമ്മാൻ : ജോർദാൻ – സിറിയ മേഖലയിലും യുഎസിലെ ലൊസാഞ്ചലസിലും ഭൂചലനം. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജോർദാൻ – സിറിയ മേഖലയിൽ അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ്  അറിയിച്ചു. സിറിയൻ നഗരമായ ഹമയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല. ലെബനനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ലൊസാഞ്ചലസിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 12.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 2023 ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലേറെ ആളുകളാണ് മരിച്ചത്.

You might also like