ബംഗ്ലാദേശ് കലാപത്തില്‍ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ബംഗ്ലാദേശിലെ കലാപത്തിന് പിന്നില്‍ അമേരിക്കയാണെന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാദത്തെ തള്ളി അമേരിക്ക. വിഷയത്തില്‍ അമേരിക്കയ്ക്ക് എതിരായ വാര്‍ത്തകൾ വസ്തുതാവിരുദ്ധമാണെന്നും ബംഗ്ലാദേശിലെ ജനങ്ങളുടെ തീരുമാനമാണ് അവിടെ നടപ്പായതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൈന്‍ ജീന്‍ പറഞ്ഞു.