‘കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടട്ടില്ല’; കേരള മുഖ്യമന്ത്രി പറഞ്ഞത് നുണയെന്നും കേന്ദ്രമന്ത്രി

0

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനിനുള്ളില്‍ അക്രമിക്കപ്പെട്ടുവന്നത് ആരോപണം മാത്രമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ട്രെയിനില്‍ ഉണ്ടായെന്ന് പറയുന്ന സംഭവം യാത്രക്കാരെ സംബന്ധിച്ച സംശയം ദുരീകരിക്കുക മാത്രമായിരുന്നുവെന്നും പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയെ തുടര്‍ന്ന് കന്യാസ്ത്രീകളുടെ രേഖകള്‍ പരിശോധിച്ചിരുന്നു.യഥാര്‍ഥ കന്യാസ്ത്രീകള്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടതോടെ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.

എന്നാല്‍ ആള്‍ക്കൂട്ടം എങ്ങനെയാണ് രേഖകള്‍ പരിശോധിക്കുന്നതെന്നും എബിവിപി പ്രവര്‍ത്തകര്‍ക്ക് അതിനുള്ള അധികാരം ഉണ്ടോയെന്നും മന്ത്രി വിശദീകരിച്ചില്ല. നേരത്തെ ഝാന്‍സിയില്‍ കന്യസ്ത്രീകളെ അധിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് കാരണായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റെയില്‍വേ മന്ത്രി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യസ്ത്രീകളെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്.

You might also like