ആപ്പിളിന്റെ ഇന്ത്യയിലെ നാലാമത്തെ സ്മാർട്ട് ഫോൺ അസംബ്ലി പ്ലാൻ്റ് നവംബറിൽ പ്രവർത്തനം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

0

ചെന്നൈ: ആപ്പിളിന്റെ ഇന്ത്യയിലെ നാലാമത്തെ സ്മാർട്ട് ഫോൺ അസംബ്ലി പ്ലാൻ്റ് നവംബറിൽ പ്രവർത്തനം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ ഹൊസൂരിൽ ഒരുങ്ങുന്ന പ്ലാൻ്റ് ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിൽ ടാറ്റയുടെ രണ്ടാമത്തെ ആപ്പിൾ അസംബ്ലി യൂണിറ്റാണിത്.

250 ഏക്കറിലാണ് പുതിയ പ്ലാന്റ്. 6,000 കോടി രൂപയാണ് നിക്ഷേപം. കുറഞ്ഞത് 50,000 പേർക്ക് പ്ലാൻ്റ് തൊഴിലവസരം സൃഷ്ടിക്കും. ഇതിലധികവും സ്ത്രീകൾക്കാകും അവസരം. 2021-ലാണ് പ്ലാൻ്റ് സ്ഥാപിതമായത്. ഇന്ത്യയിൽ നിർമ്മിച്ച് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന ചില ഐഫോൺ മോഡലുകളുടെ ഘടകങ്ങൾ ഇതിനോടകം തന്നെ ഹൊസൂരിലെ പ്ലാൻ്റിൽ നിർ‌മിച്ചിട്ടുണ്ട്.
ഏകദേശം 20 അസംബ്ലി ലൈനുകൾ ഉൾക്കൊള്ളുന്ന സൗകര്യമാണ് പ്ലാന്റിലുള്ളതെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 50,000 പേർക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ‌ഇത് സംബന്ധിച്ച് ടാറ്റയോ ആപ്പിളോ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. പെ​ഗാട്രോൺ, ഫോക്സ്കോൺ എന്നിവയാണ് ഇന്ത്യയിൽ ആപ്പിളിനായി ഫോണുകൾ നിർമിക്കുന്ന മറ്റ് കമ്പനികൾ.
You might also like