ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി ബെൽജിയം.
ലക്സംബര്‍ഗ്: ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി ബെൽജിയം. ബ്രസൽസിലെ കിങ് ബൗഡോയിൻ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാനായി വിതരണം ചെയ്ത ടിക്കറ്റുകൾ വിറ്റഴിഞ്ഞത് ക്ഷണനേരം കൊണ്ട്. വെറും 90 മിനിറ്റിനുള്ളിൽ 32,000 ടിക്കറ്റുകളും തീർന്നെന്ന് സംഘാടകര്‍ അറിയിച്ചു.
മാർപാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ ഇത്രയധികം തിരക്ക് ഉണ്ടെന്ന് കരുതിയിരിന്നില്ല. ഇത് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് ബെൽജിയൻ ബിഷപ്പ് കോൺഫറൻസിൻ്റെ വക്താവ് ടോമി ഷോൾട്ട്സ് പറഞ്ഞു. ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ മകളും സെൻ്റ് ജോൺ ഓഫ് ദി ക്രോസിൻ്റെ സുഹൃത്തുമായ കർമ്മലീത്ത സന്യാസിനി സിസ്റ്റർ അന ഡി ജീസസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങും അന്നേ ദിവസം നടക്കും.
അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനമാണ് സെപ്റ്റംബറിൽ നടക്കുക. സെപ്റ്റംബർ രണ്ട് മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. സെപ്റ്റംബർ 26 മുതല്‍ 29 വരെയാണ് പാപ്പ ബെല്‍ജിയം സന്ദര്‍ശിക്കുക